ഇഞ്ചി ചെറുതായി അരിഞ്ഞു എണ്ണയിൽ വറുത്തെടുത്തു പൊടിക്കണം.തേങ്ങാ,ഉള്ളി,വറ് റൽമുളക്, കറിവേപ്പില ഇവ വറുത്തെടുത്തു നല്ല വെണ്ണ പോലെ അരച്ചെടുക്കുക.തേങ്ങാ ചെറുതായി അരിഞ്ഞു ഇഞ്ചി വറുത്ത എണ്ണയിൽ വറുത്തുകോരുക. ഇഞ്ചി പൊടിച്ചതും,തേങ്ങാ വരുത്തരച്ചതും, തേങ്ങാ വറുത്തതും ഇവയെല്ലാം കൂടി ഒരു ചീനച്ചട്ടിയിൽ അടുപ്പത്തുവച്ചു അതിനാവശ്യമായ പുളിവെള്ളവും, ഉപ്പും ചേർത്ത് തിളപ്പിക്കുക . അതിനുശേഷം കുറച്ചു ശർക്കരയും(മധുരം വേണ്ടവർ) ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ വാങ്ങി അതിൽ കടുക്,വറ്റൽമുളക്,കറിവേപ്പി ല ഇവ മൂപ്പിച്ചു ചേർക്കുക. സൂപ്പർ ഇഞ്ചിക്കറി റെഡി.
Post a Comment