ജാതിക്ക അച്ചാർ.
_____________________
ചേരുവകൾ
_____________
1: ജാതിക്ക - 15 എണ്ണം ( തൊലി കളഞ്ഞു ചെറുതായി അരിഞ്ഞ് വെള്ളത്തിൽ ഇട്ടു നല്ലതുപോലെ കഴുകി വെള്ളം കളഞ്ഞ ശേഷം ജാതിക്കയിൽ ഉപ്പ് മിക്സ് ചെയ്തു വെക്കുക.)
2: നല്ലെണ്ണ- 4 ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക )
3: ഉലുവ-1/2 ടീസ്പൂൺ
4: കടുക്-1 ടീസ്പൂൺ
5: വെളുത്തുള്ളി-15 എണ്ണം
6: ഇഞ്ചി-1 ചെറിയ കഷണം
7: പച്ചമുളക്-4 എണ്ണം നടുവേ പിളർന്നത്
8: ഉണക്കമുളക്-2 രണ്ടെണ്ണം ചെറുതായി അരിഞ്ഞത്. കറിവേപ്പില-2 തണ്ട്
9: മഞ്ഞൾപൊടി-1 ടീസ്പൂൺ
10: എരിവുള്ള മുളകുപൊടി-1 1/2 ടേബിൾ സ്പൂൺ
11: കാശ്മീരി ചില്ലി മുളകുപൊടി-2 ടേബിൾ സ്പൂൺ (എരിവ് നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക )
12: കായം-1 1/2 ടീസ്പൂൺ ( ആവശ്യാനുസരണം എടുക്കുക)
13: വിനാഗിരി-1/2 കപ്പ് (നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
14: ഉപ്പ്-ആവശ്യത്തിന് .
15: ഉലുവാപ്പൊടി-കാൽ ടീസ്പൂൺ (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം
_________________
ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് ഉലുവ ,കടുക് പൊട്ടിക്കുക. അതിനുശേഷം ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ഉണക്കമുളക്, കറിവേപ്പില, ഇവ മൂപ്പിക്കു. ഇതിലേക്ക് ജാതിക്കായും ചേർത്ത് നല്ലതുപോലെ വഴറ്റുക . ജാതിക്ക നല്ലതുപോലെ വാട്ടിയെടുക്കുക . അതിനുശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, എന്നിവ ചേർത്ത് പച്ചമണം മാറ്റുക. വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി മിക്സ് ആക്കുക . നല്ലതുപോലെ തിളച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ കുറച്ചു കായപ്പൊടിയും ഉലുവാപ്പൊടിയും ,ചേർത്ത് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക.

തണുത്തശേഷം ഒരു കുപ്പിലേക്ക് മാറ്റുക 2 ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്.
ജാതിക്ക അച്ചാർ റെഡിയായി കഴിഞ്ഞു.
*******************************************
ചിലർ പൊടികൾ ചേർത്ത് കഴിഞ്ഞാണ് ജാതിക്ക ഇടുന്നത് . അതിനെക്കാളും നല്ലത് ഇങ്ങനെ അച്ചാർ ഇടുമ്പോൾ ആണ്. ആദ്യം ഉപ്പു ചേർത്ത് കൊണ്ട് പിന്നീട് ഉപ്പ് ചേർക്കുമ്പോൾ സൂക്ഷിച്ചു ചേർക്കുക.

Post a Comment